കനലിൽ ചുട്ടെടുത്ത വെടിയിറച്ചി സ്റ്റൈലിൽ ബീഫ് ഉലർത്തിയത് DRY BEEF FRIED WITH ONION / UNAKKAIRACHI SPECIAL

ഈ വിഭവം പണ്ട് കാലങ്ങളിൽ നായാട്ടിലൂടെ പിടിച്ചു കിട്ടുന്ന മൃഗങ്ങളെ സ്പെഷ്യൽ ആയി പറയുകയാണെങ്കിൽ കാട്ടുപോത്തിന്റെ ഇറച്ചി പാറപുറത്തിട്ടു ഉണക്കി സൂഷിച്ചുവെക്കുന്നത് പതിവായി ചെയ്യാറുണ്ട്. അങ്ങനെ സൂക്ഷിച്ചു വെക്കുന്ന ഉണക്ക ഇറച്ചി കനലിൽ ചുട്ടെടുത്തു ഉരലിൽ ഇട്ടു ചതച്ചു നാര് നാരു പോലെയാക്കി ഫ്രൈ ആക്കിയെടുത്തു. കുറച്ചു എടുത്തു ചോറിന്റെ ഒപ്പം കഴിക്കാറുണ്ടായിരുന്നു.
ഈ സ്പെഷ്യൽ വിഭവം പ്രവാസികളുടെ പ്രിയപ്പെട്ട outdoor cooking ചാനൽ ആയ COOKING WITH JO യിലൂടെ പുനരാവിഷ്കരിക്കുകയാണ്.

നായാട്ട് മൃഗങ്ങൾ കിട്ടാത്തതിനാൽ നല്ല നാടൻ പോത്തിന്റെ മാംസം ഉണക്കിയെടുത്താണ് ഈ വിഭവം തയാറാക്കിയത്. ഗൾഫിലെ ചൂടിന്റെ കാരണത്താൽ 2 ദിവസം കൊണ്ട് ഉണക്ക ഇറച്ചി റെഡിയായി. ഉണക്ക ഇറച്ചി ഉണ്ടാക്കുമ്പോൾ ഒരു കാരണവശാലും ഇറച്ചി കഴുകരുത് അല്ലെങ്കിൽ ഇറച്ചി കേടാവാൻ ചാൻസ് കൂടുതലാണ്. ഉണക്കുന്നതിനു വേണ്ടി കുറച്ചുമഞ്ഞൾ പൊടി, കുരുമുളക് പൊടി പിന്നെ ഉപ്പ് എന്നിവ ചേർത്തു നല്ലവണ്ണം mix ചെയ്തു നല്ല വെയിൽ കിട്ടുന്ന സ്ഥലത്തു തൂക്കിയെടുക. ഗൾഫിൽ 2 ദിവസം മാത്രം മതി കേരളത്തിൽ ആണെങ്കിൽ ചിലപ്പോൾ 5 ദിവസം വേണ്ടി വരും.

ഉണക്ക ഇറച്ചി റെഡി ആയാൽ ഒരു ടിന്നിൽ അടച്ചു വെക്കണം അല്ലെങ്കിൽ പൂപ്പായി പിടിക്കാൻ സാധ്യതയുണ്ട്. പിന്നീട് ആവശ്യമനുസരിച്ചു എടുത്തു ഉപയോഗിക്കാവുന്നതാണ്. അങ്ങനെ ഉണക്കിയ ഇറച്ചി ഉലർത്തിയെടുക്കുന്നതാണ് ഈ വീഡിയോ. ശരിക്കും ആസ്വാദ്യകരമായ ടേസ്റ്റിൽ.. ഒരു അടിപൊളി ലൊക്കേഷനിൽ.. ഒരു നാടൻ സ്റ്റൈലിൽ ഉണ്ടാക്കിയെടുത്തതാണ് *കനലിൽ ചുട്ടെടുത്ത വെടിയിറച്ചി ഉലർത്തിയത് * വളരെ വിശദമായി തന്നെ വിഡിയോയിൽ വിവരിച്ചിട്ടുണ്ട് …ഈ ഐറ്റം ഇതുപോലെ ആരും ചെയ്തതായി യുട്യുബിൽ കണ്ടിട്ടില്ല.

നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ട്ടപെടുകയാണെങ്കിൽ ഈ ചാനലിനെ സപ്പോർട്ട് ചെയ്യാൻ മറക്കരുത്. ഈ ചാനലിൽ പലതരം dishas അടിപൊളി സ്ഥലങ്ങളിൽ ചെയ്തിട്ടുള്ളതായി കാണാം. കൂടുതല്‍ വീഡിയോകള്‍ക്കായി COOKING WITH JO ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. UAE യിൽ ഫുജൈറഹ്‌യിലാണ് ഈ വിഭവത്തിന്റെ ഷൂട്ട് നടന്നത്.