മീൻ മുളകിട്ടത് ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ 😋 നല്ല കട്ടിയുള്ള മീൻ മുളകിട്ടത് 👌

സാധാരണ മീൻ കറികളിൽ നിന്നും വേറിട്ട് നല്ല കട്ടിയിലും എരുവിലും അയല മുളകിയിട്ട കറി ഒന്ന് കഴിച്ചു നോക്കുന്നോ.. വളരെ സ്വാദിഷ്ടമാണ്. എന്നത്തേതിൽ നിന്നും വ്യത്യസ്തമായി ഒന്ന് ഉണ്ടാക്കി നോക്കൂ… വളരെ കുറച്ചു ചേരുവാൻ കൊണ്ട് രുചികരമായി തയ്യാറാക്കാം. ഇഷ്ടപെടും തീർച്ച.

ആവശ്യമായ ചേരുവകൾ :

  • അയല :1/ 2 kg
  • വെളിച്ചെണ്ണ : 6 ടിപ്സ്
  • ചുവന്നുള്ളി-20
  • തക്കാളി:1
  • പച്ചമുളക്:3
  • മഞ്ഞൾപൊടി:1/ 2 ടിപ്സ്
  • മുളകുപൊടി-:2 ടിപ്സ്
  • പുളി, വേപ്പില, വെള്ളം, ഉപ്പ് : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

ആദ്യം ചുവന്നുള്ളി, ഒരു പകുതി തക്കാളി, മുളകുപൊടി, മഞ്ഞൾ പൊടി കുറച്ചു വെള്ളം എന്നിവ ചേർത്ത് മിക്സിയിൽ നന്നായൊന്നു അരച്ചെടുക്കാം. മൺചട്ടി ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളി, വേപ്പില, പച്ചമുളക് എന്നിവ ചേർക്കാം. നന്നായിചൂടാവുമ്പോൾ ഈ അരപ്പു കൂടി ചേർത്ത് നന്നായി വേവിച്ചെടുക്കുക. നല്ലപോലെ വെന്തു വരുമ്പോൾ തക്കാളി കഷ്ണങ്ങൾ ആയി ഇട്ടുകൊടുക്കാം.

ആവശ്യത്തിന് പുളിയും,ഉപ്പും,മീനും അല്പം ചൂട്ടുവെള്ളം കൂടി ഒഴിച്ച് അടച്ചുവെച്ചു ചെറിയ തീയിൽ നന്നായി വേവിക്കാം. സാധാരണ മീൻ കറികളിൽ നിന്നും വളരെ വ്യത്യസ്തമായതും എന്നാൽ വളരെ രുചിയുമുള്ള ഈ കറിക്കൂട് നിങ്ങളും ട്രൈ ചെയ്യൂ.. ചൂട് ചോറിനൊപ്പമോ നല്ല അപ്പത്തിനൊപ്പമോ ഒന്ന് കഴിച്ചു നോക്കൂ നല്ല കോമ്പിനേഷൻ ആണ്.. അടിപൊളിയാണ്. എല്ലാവർക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Shafna’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.