അർജുനോപ്പം മഴയത്ത് ചുവടുവച്ച് സൗഭാഗ്യ 😍😍 നിറവയറിൽ സൗഭാഗ്യ കൂടുതൽ സുന്ദരി ആയെന്ന് ആരാധകരും 🔥🔥 വീഡിയോ വൈറൽ.!

ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് അർജുൻ സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. ഇപ്പോഴിതാ കുട്ടി താരത്തിൻ്റെ വരവ് ഡാൻസിലൂടെ ആഘോഷമാക്കുകയാണ് താരദമ്പതികൾ. ടിക് ടോക് വീഡിയോയിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ സൗഭാഗ്യ സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമാണ്. അമ്മയാകാൻ പോകുന്നു എന്ന് അറിഞ്ഞത് മുതലുളള ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയ വഴി സൗഭാഗ്യ

ആരാധകരെ അറിയിക്കാറുണ്ടരുന്നു ഇപ്പോഴിതാ, നിറവയറുമായി അർജുനൊപ്പം മഴയത്ത് ചുവടുവയ്ക്കുന്ന സൗഭാഗ്യയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മഴയത്ത് സായിപല്ലവി നിർത്തം ചെയ്യുന്ന ഗാനത്തിന് ചുവടുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യയും അർജുനും. ട്രെൻഡിങ് ട്രെൻഡിങ് മഴയത്ത് ഡാൻസ് എന്ന അടിക്കുറിപ്പോടു കൂടിയാണ് വീഡിയോ ഇൻസ്റ്റഗ്രാം പേജുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിട്ടുണ്ട്.

ഇതിനുമുൻപും അർജുൻ ഒപ്പം ജുഗുനു എന്ന ട്രെൻഡിങ് റിൽസിന് ചുവടുവെച്ച് സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നിറവയറിൽ ചുവടുവയ്ക്കുന്ന സൗഭാഗ്യക്ക് പിന്തുണയും ആശംസകളുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയിട്ടുള്ളത്. നർത്തകി കൂടിയായ സൗഭാഗ്യ ഗർഭിണിയാണന്ന് അറിഞ്ഞ നാൾ മുതൽ ഡാൻസ് ചെയ്യുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. ഡാൻസ് ചെയ്യുന്ന മിക്ക വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. ഗർഭിണിയായ ശേഷം ഉള്ള

എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവച്ചിരുന്നു. താൻ അമ്മയാവുന്നു എന്ന് തിരിച്ചറിഞ്ഞ മുഹൂർത്തത്തെക്കുറിച്ചും, മെറ്റേണിറ്റി ഫോട്ടോ ഷൂട്ടും,വളകാപ്പ് ചിത്രങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 2020 ഫെബ്രുവരിയിൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാ​ഹം നടന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാരുന്നു ആഘോഷപൂർവം വിവാഹം നടത്തിയത്. ഇപ്പോൾ തങ്ങളുടെ ജീവിതത്തിന്റെ ഭാ​ഗമാകാൻ പോകുന്ന ആദ്യത്തെ കണ്മണിക്കായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് സൗഭാ​ഗ്യയും അർജുനും