അമൃതം പൊടി കൊണ്ട് ഒരു ഈസി സ്നാക്ക് 👌👌

ആറ് മാസം മുതൽ മൂന്നു വയസു വരെയുള്ള കുട്ടികൾക്ക് ബാലവാടികളിൽ നിന്നും കൊടുക്കുന്ന ഒരു സമ്പൂർണ പോഷകാഹാര പൂരകമാണ് അമൃതംപൊടി. ഇത് ഉപയോഗിച്ചു വളരെ രുചിയിൽ കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന ഒരു സിമ്പിൾ റെസിപ്പി ആണ് ഇവിടെ പറയുന്നത്.

പല തരത്തിലും കൊടുത്തിട്ടു കഴിക്കാത്ത കുഞ്ഞുങ്ങൾക്ക് ഒരു വട്ടം ഇതൊന്നു കൊടുത്തു നോക്കൂ.. തീർച്ചയായും ഇഷ്ട്ടപ്പെടും. എങ്ങനെയാണ് തയ്യാറാക്കുന്നതെന്നു നോക്കാം. അമൃതം പൊടി പാനിലിട്ടു ചെറുതെയൊന്ന് ചൂടാക്കി എടുക്കണം. ശേഷം ശർക്കര പൊടിച്ചെടുത്തത് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാം.

തേങ്ങാ ചിരകിയതും കൂടി ചേർത്ത് മിക്സ് ചെയ്തു ഉരുളകളാക്കി ഉരുട്ടിയെടുക്കാം. ആവശ്യമെങ്കിൽ അൽപ്പം അണ്ടിപ്പരിപ്പും കൂടി പൊടിച്ചു ചേർക്കാം.വളരെ പോഷകഗുണമുള്ള ആഹാരമാണിത്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി neha food storiesചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.