അമിതവണ്ണം കുറക്കാനുള്ള “മാജിക് ഡയറ്റ്”!! ഇത് അമിതവണ്ണം കുറക്കാനുള്ള ഡയറ്റ് മാത്രമല്ല.. രണ്ട് വഴികളിലൂടെ വണ്ണം കുറക്കാം.!! [വീഡിയോ]

പ്രസവശേഷം സ്ത്രീകളിൽ പൊതുവെ ശരീരഭാരം കൂടാറുണ്ട്. പ്രസവശുശ്രൂഷയുടെ ഭാഗമായി ആഹാരരീതിയിൽ വരുന്ന മാറ്റമാണ് ശരീരഭാരം വർദ്ധിക്കാൻ ഇടയാക്കുന്നത്. ആരോഗ്യകരമായി അമിതഭാരം കുറച്ച മാജിക് പറയുകയാണ് ഡോ. സൗമ്യ സരിൻ.

കഴിഞ്ഞ ദിവസം ഡോക്ടർ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ എങ്ങിനെയാണ് ശരീര ഭാരം കുറച്ചത് എന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ഡോക്ടർ. ഭർത്താവ് ഭാര്യയെ മാറ്റിയതല്ല കേട്ടോ! രണ്ടും നോം തന്നെ! സ്ത്രീകളുടെ വലിയ ഒരു പ്രശ്നമാണ് പ്രസവത്തിനു ശേഷമുള്ള അമിതവണ്ണം!

കുറക്കാൻ എല്ലാർക്കും ആഗ്രഹമുണ്ട്! പക്ഷെ മെനക്കെടാൻ വയ്യ താനും! ഞാനും അങ്ങിനെ ആയിരുന്നു. രണ്ടേ രണ്ട് വഴികളെ ആരോഗ്യപരമായി വണ്ണം കുറക്കാൻ നിങ്ങളെ സഹായിക്കൂ. അത് കൃത്യമായ ഭക്ഷണശീലവും വ്യായാമവുമാണ്.

അമിതവണ്ണം കുറക്കാനുള്ള “മാജിക് ഡയറ്റ്” എന്ത്? ഇത് അമിതവണ്ണം കുറക്കാനുള്ള ഡയറ്റ് മാത്രമല്ല, മറിച്ചു ചെറുപ്പക്കാരിൽ പ്രമേഹം/ ബി. പി / ഹാർട്ട് അറ്റാക്ക്/ സ്ട്രോക്ക് എന്നിവയൊക്കെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഒരു മാജിക് ഡയറ്റ് ആണ്! ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കുക! എല്ലാവരും ആരോഗ്യത്തോടെ ഇരിക്കട്ടെ!