നാലുദിവസം കൊണ്ട് തീർത്ത റെഡ് ഗൗൺ 😍😍 ചുവപ്പിൽ മുങ്ങി ആലീസും കറുപ്പിന്റെ അഴകിൽ സജിനും.. വൈറലായി മിനിസ്ക്രീൻ താരം ആലീസിൻ്റെ റിസപ്ഷൻ ഡ്രസ്സ് 🔥🔥

മലയാളികളുടെ പ്രിയ മിനിസ്ക്രീൻ താരമായ ആലിസ് ക്രിസ്റ്റി ഈ കഴിഞ്ഞ ദിവസമാണ് വിവാഹിത ആയത്. വിവാഹ വസ്ത്രങ്ങളിൽ എല്ലാം തന്നെ താരം തന്റെതായ ഡിസൈനുകൾ പരീക്ഷിച്ചിരുന്നു. താരം വിവാഹസമയത്ത് ഇട്ടിരുന്ന വൈറ്റ് ഗൗണിലും റിസപ്ഷനിൽ ധരിച്ച റെഡ് ഡ്രെസും അതിന് ഉത്തമ ഉദാഹരണമാണ്. താരത്തിന്റെ വിവാഹ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം ആണ് ഇപ്പോൾ.

റിസപ്ഷന് ചിത്രങ്ങളാണ് താരം ഇപ്പോൾ ആരാധകർക്കുവേണ്ടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. റെഡ് കളർ ഡ്രസ്സിൽ രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങി അതിവ സുന്ദരിയായാണ് ആലിസ് റിസപ്ഷന് എത്തിയത്. തിരുവനന്തപുരത്ത് സ്റ്റാച്യു ജംഗ്ഷനിലുള്ള ആല ബോട്ടിക് ആണ് ആലീസിൻ്റെ റിസപ്ഷൻ്റെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. റെഡ് കളറിൽ ലൈറ്റും, ഡാർക്കും കട്ട്‌ ബീറ്റസ് കൊടുത്താണ് ഡ്രസ്സ്‌ ഡിസൈൻ ചെയ്തിരിക്കുന്നത്. ഡ്രസ്സിൽ മെയിൻ അട്രാക്ഷൻ

എന്ന് പറയുന്നത് സ്കെർട്ടാണ്. സ്കെർട്ടിൽ പാറ്റേൺ കട്ടിങ് വെച്ചിട്ട് ഡിഫറെന്റ് ടൈപ്പ് ഓഫ് തയ്യൽ ആണ് ഉപയോഗിക്കുന്നത്. സിൽക്കി മെറ്റീരിയൽ ആണ് ലൈനിങ് നൽകിയിരിക്കുന്നത്. ലെഫ്റ്റ് സൈഡ് ഭാഗത്തായി നൽകിയിരിക്കുന്ന രണ്ട് വലിയ ഫ്ലവേഴ്സും ലൈസുമാണ് ആണ് സ്‌കെർട്ടിലലെ ഏറ്റവും വലിയ അക്ട്രാക്ഷൻ. സിമ്പിൾ ലുക്കിൽ ഒറ്റ കളറിൽ ആണ് ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. ടോപ്പിൽ ചെറിയ ബീട്സ് വർക്ക് കൊടുത്ത് ട്രയങ്കിൾ നെക്ക് നൽകി

ഭംഗിയാക്കിയാണ് സെറ്റ് ചെയ്തിരിക്കുന്നത്. ലെഫ്റ്റ് സൈഡിൽ ഷോൾഡർ ഭാഗത്ത്‌ സെറ്റ് ചെയ്തിരിക്കുന്ന അതിനോടൊപ്പം തന്നെ ഷോളും അതിനോട് അറ്റാച്ച് ചെയ്തിട്ടുണ്ട്. സ്ലീവ് ലെസ്സിൽ തൈച്ചിരിക്കുന്ന ടോപ് ഒരു എലഗന്റ് ലുക്ക്‌ ആണ് നൽകുന്നത്. 4 ദിവസം കൊണ്ടാണ് ആലാ ഡിസൈൻ ആലീസിനെ വസ്ത്രങ്ങൾ ഒരുക്കിയത് ഡ്രസ്സ് സ്റ്റൈൽ ചെയ്തിരിക്കുന്നത് സ്റ്റൈലിസ്റ്റ് നിതിൻ ആണ്. റെഡിന് കോമ്പിനേഷൻ ആയി സിമ്പിൾ ബ്ലാക്കിൽ ത്രെഡ് വർക്ക് ചെയ്ത ചൈനീസ് നെക്ക് കോട്ടായിരുന്നു സജിന്റെ വേഷം.