സീരിയല്‍ നടി ആലീസ് ക്രിസ്റ്റിയുടെ വിവാഹാഘോഷങ്ങള്‍ തുടങ്ങി.. താരത്തിൻറെ ബ്രൈഡ് ടു ബീ ഏറ്റെടുത്ത് ആരാധകർ 🔥🔥

മലയാളികൾക്ക് പ്രിയപ്പെട്ട സീരിയൽ ആർട്ടിസ്റ്റാണ് ആലീസ് ക്രിസ്റ്റി. സീരിയലിന് പുറമേ ഇൻസ്റ്റഗ്രാമിലും താരം സജീവമാണ്. തൻ്റെ എല്ലാ സുവർണ നിമിഷങ്ങളും ഇൻസ്റ്റാഗ്രാം വഴി ആലീസ് ക്രിസ്റ്റി ജനങ്ങളോട് അറിയിക്കാറുണ്ട്. ഏകദേശം ഒരു മില്യനോടടുപ്പിച്ചാണ് ആലീസ് ക്രിസ്റ്റിയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ്. ഇൻസ്റ്റാഗ്രാമിന് പുറമെ താരത്തിന് സ്വന്തമായി ഒരു യൂ ട്യൂബ് ചാനൽ കൂടിയുണ്ട്. ഈ അടുത്ത് തുടങ്ങിയ യൂട്യൂബിലും

ധാരാളം സബ്സ്ക്രൈബേഴ്‌സ് താരത്തിനുണ്ട്. വളരെ നല്ല രീതിയിലുള്ള പ്രതികരണമാണ് ആലീസ് ക്രിസ്റ്റിയുടെ ചാനലിന് ലഭിച്ചത്. ആദ്യ വീഡിയോ തന്നെ സ്വന്തം വിവാഹ ദിവസം അറിയിച്ചുകൊണ്ടുള്ള വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്. ഹൽദി ദിവസത്തെ ആഘോഷങ്ങളിലും ചടങ്ങുകളും നിറഞ്ഞ വ്ലോഗിന് നല്ല വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ക്രിസ്റ്റ്യൻ രീതിയിലുള്ള വിവാഹമായത്തിനാൽ ഹൽദി മെഹന്തി തുടങ്ങിയ ആഘോഷങ്ങൾ

നേരത്തെ തന്നെ ആലീസ് ക്രിസ്റ്റി നടത്തി. ഈ ആഘോഷങ്ങൾക്ക് ശേഷം താരത്തിൻ്റെ ബ്രൈഡ് ടു ബീ ആഘോഷം കാണാൻ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. ഇൻസ്റ്റാഗ്രാമിലും യൂ ട്യുബിലും കമൻ്റ് വഴി താരത്തിൻ്റെ ആരാധകർ ഇതറിയിച്ചിരുന്നു. ഒടുവിൽ ചുവന്ന ഗൗണിൽ തിളങ്ങി ആലീസ് ക്രിസ്റ്റി തൻ്റെ ബ്രൈഡ് ടു ബി യും നടത്തി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങിയ നല്ലൊരു സെലിബ്രേഷൻ തന്നെയായിരുന്നു താരത്തിൻ്റെത്. ഇതിനോടകം തന്നെ താരത്തിൻ്റെ ബ്രൈഡ് ടു ബീ

ആഘോഷത്തിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ചോപ്പീസ് മേക്ക് ഓവർ സ്റ്റുഡിയോയാണ് ആലീസിനെ അണിയിച്ച് ഒരുക്കിയത്. നവംബർ പതിനെട്ടിനാണ് ആലീസ് ക്രിസ്റ്റി വിവാഹിതയാകുന്നത്. സജിൻ സാമുവലാണ് താരത്തിൻ്റെ ഭാവി വരൻ. ആലീസിനെ പോലെ തന്നെ തൻ്റെ എല്ലാ വിശേഷങ്ങളും ഇൻസ്റ്റാഗ്രാം വഴി പങ്കുവെയ്ക്കുന്ന ആളാണ് സജിനും. മലയാളത്തിൽ ഒട്ടനവധി സീരിയലിൽ അഭിനയിച്ച നടിയാണ് ആലീസ് ക്രിസ്റ്റി. അത് കൊണ്ടതന്നെ ഒരു പക്ഷെ ജനങ്ങൾ