ഫോട്ടോ എടുക്കാമെന്ന് പറഞ്ഞ് വീഡിയോ എടുത്ത് ആലീസ് 😂😍 സജിനെ പറ്റിച്ച് ആലീസ് ക്രിസ്റ്റിയുടെ വൈറൽ വീഡിയോ 🔥🔥 [വീഡിയോ]

സീരിയൽ രംഗത്തെ പ്രമുഖ നടിയാണ് ആലീസ് ക്രിസ്റ്റി. വിവിധ കഥാപാത്രങ്ങളിലൂടെ ജനങ്ങളുടെ പ്രിയപ്പെട്ട കുട്ടിയായി ഇതിനോടകം താരം മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ താരത്തിൻ്റെ വിശേഷങ്ങളെല്ലാം തന്നെ പ്രേക്ഷകരെ ആകർഷിക്കാറുണ്ട്. ആലീസ് ക്രിസ്റ്റി ഇൻസ്റ്റഗ്രാം വഴി ഇടുന്ന പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. കൂടാതെ ഈ അടുത്തായി താരം സ്വന്തമായി ഒരു യൂ ട്യുബ് ചാനലും തുടങ്ങിയിട്ടുണ്ട്.

അഭിനേതാവായ സജിനുമായുള്ള വിവാഹവാർത്തയും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു. കൂടാതെ, ഒന്നിച്ചുള്ള ഇവരുടെ ഫോട്ടോസ് എല്ലാം തന്നെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമത്തിലും പല ഓൺലൈൻ മാധ്യമത്തിലും വൈറൽ ആയിരുന്നു. ഇപ്പോൾ ആലീസ് ക്രിസ്റ്റി തൻ്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു റീൽ ആണ് പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്. കല്യാണത്തിന് മുൻപേ

ഒന്നിച്ചൊരു ഫോട്ടോ എടുക്കാമെന്ന് പറഞ്ഞ് ആലീസ് സജിനെ വിളിക്കുന്നതാണ് വീഡിയോ. ഫോട്ടോ എടുക്കാമെന്ന് പറഞ്ഞ് വീഡിയോ എടുത്ത് ആലീസ് ഭാവി വരനെ കബളിപ്പിക്കുന്ന രസകരമായ വീഡിയോ ഇപ്പോൾ തന്നെ ഒരുപാട് പേർ കണ്ട് കഴിഞ്ഞിരിക്കുന്നു. “കല്യാണത്തിന് സ്റ്റോറി ഇടാൻ ഒരു ഫോട്ടോ എടുക്കാമോ, എന്താ ഒരു സന്തോഷം ഇല്ലത്തെ, ഒന്ന് ചിരിച്ചെ ” എന്ന് വളരെ ക്യൂട്ട് ആയിട്ടാണ് ആലീസ് തൻ്റെ ഭാവി വരനോട് ചോദിക്കുന്നത്.

നവംബർ പതിനെട്ടിനാണ് ആലീസ് ക്രിസ്റ്റിയുടെയും സജിൻ സാമുവലിൻ്റെയും വിവാഹം. വിവാഹത്തിന് മുന്നോടിയായി ഹൽദി മെഹന്തി ചടങ്ങുകൾ നടത്തിയിരുന്നു. കൂടാതെ, പ്രിയപ്പെട്ടവർ താരത്തിന് ഗംഭീരമായ ബ്രൈഡൽ ഷവറും ഒരുക്കിയിരുന്നു. വിവാഹത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ അവസാനഘട്ട ഒരുക്കത്തിലാണ് താരം. പ്രേക്ഷകർ ഒരുപാട് കാത്തിരിക്കുന്ന ഒരു വിവാഹമാണ് പ്രിയപ്പെട്ട താരമായ ആലീസ് ക്രിസ്റ്റിയുടെത്.