അഹാനയുടെ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞ ഹൻസിക.!! അനിയത്തികുട്ടി ഹന്‍സികയ്ക്ക് അഹാനയുടെ പാട്ട്.!! [വീഡിയോ]

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്, താരത്തിന്റെ മക്കൾ എല്ലാം തന്നെ പ്രേക്ഷർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മക്കൾ എല്ലാവരും സിനിമയിലേക്ക് ചേക്കേറി കഴിഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ കുടുംബം തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുമുണ്ട്.

ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് യുവനടി അഹാനകൃഷ്ണ. ഇളയ സഹോദരി ഹൻസികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് അഹാന പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്.

ഇന്ന് ഹന്‍സികയുടെ 15-ാം ജന്മദിനമാണ്. അഹാനയുടെ അനുജത്തി ഹന്‍സികയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പാട്ട് സമ്മാനിച്ചിരിക്കുന്നത്. അഞ്ചു സ്ത്രീരത്‌നങ്ങളാണ് കൃഷ്ണകുമാറിന് കൂട്ടായി വീട്ടിലുള്ളത്. ഭാര്യ സിന്ധുവിനെ കൃഷ്ണകുമാര്‍ പ്രണയിച്ചാണ് വിവാഹം ചെയ്തത്.

തന്റെ സഹോദരിമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് അഹാന എത്താറുണ്ട്, ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ഹൻസികയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നത്. ലൂക്ക എന്ന ചിത്രത്തിലൂടെ ഹൻസിക സിനിമ മേഖലയിലേക്ക് ചേക്കേറിയിരിക്കുകയാണ്. ബാലതാരമായി തന്നെ സിനിമയിലേക്ക് ചേക്കേറിയ ഹാൻസികയ്ക്കും നിരവധി ആരാധകരാണ് ഉള്ളത്.