അടിപൊളി രുചിയിൽ പിസ്സ ഇങ്ങനെ ഉണ്ടാക്കി നോക്കൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം സ്പാഗെറ്റി പിസ്സ

അടിപൊളി രുചിയിൽ പിസ്സ ഇങ്ങനെ ഉണ്ടാക്കി നോക്കൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം സ്പാഗെറ്റി പിസ്സ റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  • സ്പാഗെറ്റി – 250 ഗ്രാം
  • പിസ്സ സോസ്‌ – അര കപ്പ്
  • മോസറല്ല ചീസ്‌ – 200 ഗ്രാം
  • കാപ്സിക്കം -( 3 കളറിൽ ഉള്ളത് ) അര കപ്പ്
  • ഒറിഗാനോ – കാൽ ടീസ്പൂൺ
  • ഒലീവ് ഓയിൽ – 1 ടേബിൾസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന് (സ്പാഗെറ്റി വേവിക്കാൻ )

സ്പാഗെറ്റി ആവശ്യത്തിന് ഉപ്പും കുറച്ചു ഓയിലും ചേർത്ത് ഒന്ന് വേവിച്ചെടുക്കുക. പാകമായാൽ ഒരു അരിപ്പയിൽ ഊറ്റി മാറ്റി വയ്ക്കണം. ശേഷം ഒരു പാനിൽ കുറച്ചു ഒലിവ് ഓയിൽ ഒന്ന് തേച്ചു അതിൽ സ്പാഗെറ്റി നിരത്തണം. ഇതിൽ പിസ്സ സോസ് ചേർക്കണം. പിസ്സ സോസിന്റെ മുകളിൽ ചീസ് ചേർത്ത് കൊടുക്കുക.കുറച്ചു ഒറിഗാനോ ചേർക്കുക. ഒടുവിൽ നീളത്തിൽ മുറിച്ച ക്യാപ്‌സിക്കം ചേർത്ത് കൊടുക്കാം. ചീസ് ഒരുക്കുന്നത് വരെ അടച്ചു വച്ച് വേവിക്കണം. നല്ല വ്യത്യസ്ത രുചിയുള്ള പിസ്സ തയ്യാർ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus